Asianet News MalayalamAsianet News Malayalam

മുന്‍ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി ബ്രാഡ് പിറ്റ്; പിറന്നാള്‍ സമ്മാനം അഞ്ഞൂറ് കോടിയുടെ വീട്

മുന്‍ഭാര്യ ജെന്നിഫറിന്‍റെ അമ്പതാം പിറന്നാളിനാണ് ബ്രാഡ് പിറ്റ് സമ്മാനമായി ആഢംബര വീട്  നല്‍കിയത്. ബെവര്‍ലി ഹില്‍സില്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീടാണ് ബ്രാഡ് പിറ്റ് പ്രിയപ്പെട്ടവള്‍ക്ക് സമ്മാനമായി നല്‍കിയത്.

Brad Pitt give 500 crore worth villa to jennifer aniston as birthday gift
Author
New York, First Published May 1, 2019, 5:17 PM IST

ന്യൂയോര്‍ക്ക്:  ഹോളിവുഡിന്‍റെ മാത്രമല്ല സിനിമാസ്വാദകരുടെ മുഴുവന്‍ പ്രിയപ്പെട്ട ജോഡികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇതേ നാടകീയത സൂക്ഷിക്കുന്ന ബ്രാഡ് പിറ്റിന്‍റെ പുതിയ തീരുമാനവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മുന്‍ഭാര്യയുടെ പിറന്നാളിന് അഞ്ഞൂറ്റി നാല്‍പ്പത്തിയെട്ട് കോടിയുടെ വീട് നല്‍കിയാണ് ബ്രാഡ് പിറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.  

മുന്‍ഭാര്യ ജെന്നിഫറിന്‍റെ അമ്പതാം പിറന്നാളിനാണ് ബ്രാഡ് പിറ്റ് സമ്മാനമായി ആഢംബര വീട്  നല്‍കിയത്. ബെവര്‍ലി ഹില്‍സില്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീടാണ് ബ്രാഡ് പിറ്റ് പ്രിയപ്പെട്ടവള്‍ക്ക് സമ്മാനമായി നല്‍കിയത്. ജെന്നിഫറുമായുള്ള ബന്ധം വേര്‍പിരിഞ്ഞ കാലത്ത് വീട് വിറ്റിരുന്നു.

എന്നാല്‍ ജെന്നിഫറിന് വീടിനോടുള്ള ആത്മബന്ധം കണക്കിലെടുത്താണ് പിറന്നാളിന് ഈ വീട് തന്നെ സമ്മാനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 2005-ലാണ് ബ്രാഡ് പിറ്റും ജെന്നിഫറും വേര്‍പിരിയുന്നത്. അതിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. 

Follow Us:
Download App:
  • android
  • ios