ഓസ്‍കര്‍ പുരസ്‍കാരങ്ങള്‍ സ്വന്തമാക്കിയ ഷെയ്‍പ് ഓഫ് വാട്ടറിന് ശേഷം ഗില്ലെർമൊ ദെൽ തോറൊ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിലേക്ക് നായകനായി ബ്രാഡ്‍ലി കൂപ്പറിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡികാപ്രിയോ ചെയ്യാനിരുന്ന കഥാപാത്രമാണ് ഇത്.

വില്യം ലിൻഡ്‍സെ ഗ്രെഷാമിന്റെ നൈറ്റ്മെയര്‍ ആലി എന്ന നോവലിനെ ആസ്‍പദമാക്കിയാണ്  ഗില്ലെർമൊ ദെൽ തോറൊ സിനിമ ഒരുക്കുന്നത്. 1947ല്‍ ഇതേനോവലിനെ ആസ്‍പദമാക്കി സിനിമ ഒരുങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ പൂര്‍ണമായ റീമേക്കായിരിക്കില്ല ഗില്ലെർമൊ ദെൽ തോറൊ ഒരുക്കുന്നത്. ചിത്രത്തില്‍ ഡികാപ്രിയോ നായകനാകുന്നുവെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ബ്രാഡ്‍ലി കൂപ്പറായിരിക്കും വേഷമിടുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.