നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയുടെ ബാനറില്‍ എത്തിയ ചിത്രം

മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളോളമില്ലെങ്കിലും മലയാള സിനിമയും പോകപ്പോകെ അതിന്‍റെ വിപണി വികസിപ്പിക്കുകയാണ്. വിദേശ മാര്‍ക്കറ്റുകളുടെ എണ്ണം സമീപകാലത്ത് കാര്യമായി വര്‍ധിപ്പിച്ചിട്ടുള്ള മലയാള സിനിമ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ സ്ക്രീന്‍ കൗണ്ടിന്‍റെ കാര്യത്തിലും അടുത്തിടെ വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍ ഒടിടിയില്‍ അല്ലാതെ തിയറ്റര്‍ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരില്‍ ഒരു മലയാള സിനിമ ചര്‍ച്ചയുണ്ടാക്കുക അപൂര്‍വ്വമാണ്. ഇപ്പോഴിതാ അത് സാധ്യമാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായ ഭ്രമയുഗം.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയുടെ ബാനറില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. ഗള്‍ഫ്, യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെ ചിത്രം ഇന്ന് എത്തിയത്. മലയാളികളല്ലാത്ത നിരവധി പ്രേക്ഷകരാണ് ആദ്യദിനം തന്നെ ചിത്രം കണ്ട് തങ്ങളുടെ അഭിപ്രായം എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഭ്രമയുഗം എന്ന ഹാഷ് ടാഗ് എക്സില്‍ നിലവില്‍ ട്രെന്‍ഡിംഗുമാണ്. 35,000 ല്‍ അധികം പോസ്റ്റുകളാണ് ഈ ടാഗോടെ ഇതിനകം എത്തിയിട്ടുള്ളത്.

Scroll to load tweet…
Scroll to load tweet…

ചിത്രത്തിന്‍റെ വിവിധ വശങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഏറിയപങ്കും. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം എന്നതും വേറിട്ട ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്നു എന്നതും ചിത്രത്തിന്‍റെ പ്രീ റിലീസ് യുഎസ്‍പി ആയിരുന്നു. ചിത്രത്തിന്‍റെ ടീസര്‍, ട്രെയ്‍ലര്‍, ജൂക്ബോക്സ് അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതെല്ലാം കൊണ്ട് റിലീസിന് മുന്‍പ് നേടേണ്ട ശ്രദ്ധ ചിത്രം നേടിയിരുന്നു. ആദ്യദിനം കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്കും ചിത്രം എത്തിയതോടെ ഭ്രമയുഗത്തിന്‍റെ ബോക്സ് ഓഫീസ് സംഖ്യകളില്‍ അത് എത്രത്തോളം ചലനമുണ്ടാക്കും എന്നതാണ് കണ്ടറിയേണ്ടത്.

Scroll to load tweet…
Scroll to load tweet…

വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ നിരൂപകരും ബോക്സ് ഓഫീസ് ട്രാക്കര്‍മാരുമൊക്കെ ആദ്യദിനം തന്നെ ചിത്രം കണ്ട് അഭിപ്രായവുമായി എത്തിയിട്ടുണ്ട്. ഒപ്പം സാധാരണ പ്രേക്ഷകരും. ആന്‍മോള്‍ ജാംവാല്‍ (ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സ്), ഹരിചരണ്‍ പുഡിപെഡ്ഡി, ഭീഷ്മ ടോക്ക്സ്, റാം വെങ്കട് ശ്രീകര്‍, ജോര്‍ജ് വ്യൂസ്, സലൂണ്‍കട ഷണ്‍മുഖം എന്നിവരൊക്കെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിഗംഭീരമെന്നാണ് ആന്‍മോള്‍ ജാംവാലിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടെ പ്രകടനത്തിനും കൈയടിക്കുന്നു അദ്ദേഹം. എക്സില്‍ 68,000 ല്‍ അധികം ഫളോവേഴ്സ് ഉള്ള ആന്‍മോളിന്‍റെ യുട്യൂബ് ചാനലിന് 1.1 മില്യണിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. പ്രായഭേദമന്യെ പ്രേക്ഷകരുള്ള ഹൊറര്‍ ത്രില്ലര്‍ ജോണറിലെ ചിത്രമായതിനാല്‍ ഇപ്പോഴത്തെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ബോക്സ് ഓഫീസില്‍ വരും ദിനങ്ങളില്‍ കാര്യമായി പ്രതിഫലിക്കാന്‍ ഇടയുണ്ട്. 

ALSO READ : ഇടവേള കഴിഞ്ഞു, വീണ്ടും സീരിയലിലേക്ക്; സന്തോഷം പങ്കുവെച്ച് നിയ രഞ്ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം