കൊവിഡ് പ്രതിസന്ധിയില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി 'സീ യു സൂണ്‍'. സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് 10 ലക്ഷം രൂപ ഫെഫ്‍കയ്‍ക്ക് കൈമാറി. ഫെഫ്‍കെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ ആണ് ഇക്കാര്യം അറിയിച്ചത്. സംവിധായകൻ മഹേഷ് നാരായണനും ഫഹദും എത്തിയാണ് പണം കൈമാറിയത്. ബി ഉണ്ണികൃഷ്‍ണൻ മഹേഷ് നാരായാണനും ഫഹദിനും ഒപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട്‌ കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിന് നന്ദിയെന്ന് ബി ഉണ്ണികൃഷ്‍ണൻ പറയുന്നു.


'സീ യു സൂൺ' എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്‍കെയ്ക്ക്‌ കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ്‌ നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ  കാലത്ത്‌, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട്‌ കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും,  നന്ദി, സ്നേഹം, സാഹോദര്യം എന്നാണ് ബി ഉണ്ണികൃഷ്‍ണൻ പറയുന്നത്. ഒടിടിയില്‍ റിലീസ് ചെയ്‍ത ചിത്രമായിരുന്നു സീ യു സൂണ്‍. വേറിട്ട സിനിമ കാഴ്‍ചയായിരുന്നു സി യു സൂണിന്റേത്. ഫഹദ് തന്നെയായിരുന്നു ചിത്രം നിര്‍മിച്ചത്. മികച്ച പ്രതികരണമായിരുന്നു സീ യു സൂണ്‍ എന്ന ചിത്രത്തിന് ലഭിച്ചത്.