പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രം

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഫോർച്യൂൺ സിനിമാസിന്. നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് അറിയിച്ചതാണ് ഇത്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കിയിരിക്കുന്നത്. പൊങ്കൽ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും തെന്നിന്ത്യയിലെ ഏറ്റവും മികച്ചവര്‍ ഒത്തുചേരുന്ന ചിത്രം എന്ന നിലയിലാണ് ക്യാപ്റ്റന്‍ മില്ലറിന് ലഭിക്കുന്ന പ്രീ റിലീസ് ഹൈപ്പ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ ആണ് നായിക. ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. 

സംഗീതം ജി വി പ്രകാശ്, ഛായാഗ്രഹണം സിദ്ധാർത്ഥ നൂനി, എഡിറ്റിംഗ് നാഗൂരാൻ, കലാസംവിധാനം ടി രാമലിംഗം, വസ്ത്രാലങ്കാരം പൂർണിമ രാമസാമി, കാവ്യ ശ്രീറാം, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, പബ്ലിസിറ്റി ഡിസൈനർ ട്യൂണി ജോൺ (24 എഎം), വരികൾ വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കാബർ വാസുകി, വിഎഫ്എക്സ് സൂപ്പർവൈസർ മോനേഷ് എച്ച്, നൃത്തസംവിധാനം ഭാസ്കർ, ശബ്ദമിശ്രണം എം ആർ രാജാകൃഷ്ണൻ, പിആർഒ പ്രതീഷ് ശേഖർ.

ALSO READ : 'ദൃശ്യം 2 ന്‍റെ സമയത്തെ കള്ളം'; 'നേരി'ല്‍ ലാഗ് ഉണ്ടാവുമോ? റിലീസിന് മുന്‍പ് ജീത്തു ജോസഫിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം