ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്...

ചെന്നൈ: തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്. ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT Act, 124A, 153A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത് മാസ്ക്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്ക്ക് ധരിച്ച ശേഷമാണ് പൊലീസ് ഇവരെ അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പടെ കറുത്ത മാസ്ക്ക് പൊലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു.