മുംബൈ: മുംബൈയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസെടുത്തു. ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

നിരവധി ബോളിവുഡ് സിനിമകളിലും സീരിയലുകളിലും ഷഹ്ബാസ് അഭിനയിച്ചിട്ടുണ്ട്. യഗ്ഗ്, ദ ഗ്രേറ്റ് മറാത്ത, ബിറ്റാല്‍ പച്ചിസി, ചന്ദ്രകാന്ത, ദ സ്വാര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. രാം സിയ കെ ലവ് കുഷ്, തെന്നാലി രാമാ, ദസ്താന്‍ ഇ മൊഹബദ് സലീം അനാര്‍ക്കലി എന്നിവയാണ് ഷഹ്ബാസ് അഭിനയിച്ച ചില ടിവി ഷോകള്‍. 

Read Also: നിർഭയ പ്രതിയുടെ അഭിഭാഷകൻ പിൻമാറി, വധശിക്ഷ നീളും: പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച് അമ്മ ...