സിനിമ വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിച്ചെന്നും പണം തട്ടിയെന്നുമുളള ഒരു ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്.

മുംബൈ : ബോളിവുഡിൽ അവസരം വാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ. ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയിൽ അറസ്റ്റിലായത്. സിനിമ വാഗ്ദാനം ചെയ്ത് നഗ്ന ചിത്രങ്ങളെടുത്തെന്നും പണം തട്ടിയെന്നുമുളള ഒരു ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്. അവസരം വാഗ്ദാനം ചെയ്ത് ഇയാൾ നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഭീഷണി തുടർന്നതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

Couple exchange : ഭീഷണി, മര്‍ദനം, കടും വൈകൃതം; പങ്കാളികളെ കൈമാറുന്ന സംഘത്തിന്‍റെ പ്രവര്‍ത്തനം ഞെട്ടിക്കുന്നത്