കേരളത്തിനായി ഓപ്പണിംഗായി ഇറങ്ങിയ അര്‍ജ്ജുന്‍ നന്ദകുമാര്‍ 31 പന്തില്‍ 64 റണ്‍സ് നേടി നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.
ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് പുതിയ സീസണില്‍ തങ്ങളുടെ ഏറ്റവും അവസാന മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സിനോട് വലിയ ലീഡ് വഴങ്ങി കേരള സ്ട്രൈക്കേഴ്സ്. ഒന്നാം ഇന്നിംഗ്സില്‍ ഭോജ്പുരി ദബാംഗ്സ് നേടിയ 167 റണ്‍സ് പിന്തുടര്‍ന്ന കേരള സ്ട്രൈക്കേഴ്സ് 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടി. ഇതോടെ കേരളത്തിനെതിരെ ഭോജ്പുരി ടീം 48 റണ്‍സ് ലീഡ് വഴങ്ങി.
കേരളത്തിനായി ഓപ്പണിംഗായി ഇറങ്ങിയ അര്‍ജ്ജുന്‍ നന്ദകുമാര്‍ 31 പന്തില്‍ 64 റണ്‍സ് നേടി നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. അര്‍ജ്ജുന്‍ അഞ്ച് ഫോറുകളും, നാല് സിക്സും നേടി. 13 പന്തില്‍ 25 റണ്‍സ് നേടിയ സിദ്ധാര്‍ത്ഥ് മേനോന്‍ ആണ് കേരള നിരയില്‍ പിന്നീട് രണ്ടക്കം നേടിയ ഏക താരം. ഭോജ്പുരിക്കായി ദിനേശ് ലാല്‍ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ മലയാളി സിനിമാ താരങ്ങളുടെ ക്യാപ്റ്റൻ സൈജു കുറുപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‍ത ഭോജ്‍പുരി ദബാങ്‍സ് വെറും രണ്ട് വിക്കറ്റ് നഷ്‍ടത്തിലാണ് 163 റണ്‍സ് എടുത്തത്. തകര്‍പ്പൻ സെഞ്ച്വറി നേടിയ പര്‍വേശാണ് ഭോജ്‍പുരിയെ മികച്ച സ്‍കോറിലേക്ക് എത്തിച്ചത്.
കേരളത്തിന്‍റെ എല്ലാ ബൌളര്‍മാരെയും തല്ലിതകര്‍ത്ത ഇന്നിംഗ് ആയിരുന്നു പര്‍വേശിന്‍റെത്. 43 പന്തില്‍ നിന്നാണ് പര്‍വേശ് 114 റണ്‍സ് നേടിയത്. ഇതില്‍ ആറ് ഫോറുകളും, 11 സിക്സുകളും ഉണ്ടായിരുന്നു.
കേരള സ്‍ട്രൈക്കേഴ്‍സ് ബൗളിംഗ് നിരയില്‍ ഏറ്റവും റണ്‍സ് വിട്ടുകൊടുത്തത് സൈജു കുറുപ്പാണ്. രണ്ട് ഓവറില്‍ 46 റണ്‍സാണ് സൈജു വിട്ടുകൊടുത്തത്.
പര്‍വേശിന് തകര്‍പ്പൻ സെഞ്ച്വറി, കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ ഭോജ്‍പുരിക്ക് വൻ സ്‍കോര്‍
