കഴിഞ്ഞ ദിവസമായിരുന്നു കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്ന വിദ്യാസാ​ഗർ അന്തരിച്ചത്.

തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാ​ഗറിന്റെ(Meena's Husband) മരണത്തിൽ അനുശോചനം അറിയിച്ച് സിനിമാ ലോകം. ശരത് കുമാർ, ഖുശ്ബു, വെങ്കിടേഷ്, ശ്വേതാ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. 

‘‘രാവിലെ തന്നെ ഹൃദയം പിളർക്കുന്ന വാർത്ത. മീനയുടെ ഭർത്താവ് സാഗർ ഇനിയിലിലെന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ല. വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകൾക്കും വേണ്ടി പ്രാർഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറയ്ക്കാൻ വാക്കുകൾ കിട്ടുന്നില്ല’’എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

Scroll to load tweet…

‘‘നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാർത്ത ഞെട്ടിപ്പിക്കുന്നതാണ്, മീനയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു‘‘, എന്നായിരുന്നു ശരത് കുമാർ കുറിച്ചത്. 

Scroll to load tweet…
Scroll to load tweet…

കഴിഞ്ഞ ദിവസമായിരുന്നു കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്ന വിദ്യാസാ​ഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 

13-ാം വിവാഹവാർഷികത്തിന് കുറച്ചുനാൾ കൂടി; മീനയെ തനിച്ചാക്കി വിദ്യാസാ​ഗർ യാത്രയായി