2019-ൽ പുറത്തിറങ്ങുന്ന ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കളുടെ പുതിയ ചിത്രമാണിത്. 

മുംബൈ: 'ബാഡ് ന്യൂസ്' ബോളിവുഡ‍് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ വിക്കി കൗശലും തൃപ്തി ദിമ്രിയും ഉൾപ്പെടുന്ന 27 സെക്കൻഡ് ദൈർഘ്യമുള്ള മൂന്ന് ലിപ് ലോക്ക് സീനുകളിൽ പരിഷ്‌ക്കരണം വരുത്താനുള്ള നിര്‍ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഒരു രംഗവും നീക്കം ചെയ്യാൻ ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും 10 സെക്കൻഡ്, 8 സെക്കൻഡ്, 9 സെക്കൻഡ് ദൈർഘ്യമുള്ള മൂന്ന് സീനുകളിൽ ലിപ് ലോക്ക് രംഗങ്ങള്‍ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടതായുമാണ് ഹോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് പറയുന്നത്. സ്‌ക്രീനിലെ മദ്യവിരുദ്ധ വാചകങ്ങളുടെ ഫോണ്ട് വലുപ്പം വർദ്ധിപ്പിക്കാനാടക്കം ചില ചെറിയ മാറ്റങ്ങളും സിബിഎഫ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്.

2019-ൽ പുറത്തിറങ്ങുന്ന ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കളുടെ പുതിയ ചിത്രമാണിത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി, അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ഇതിൽ അഭിനയിച്ചിരുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഒരേ ആശുപത്രി സന്ദർശിക്കുന്ന രണ്ട് ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ. 

അതേ രീതിയില്‍ ഗര്‍ഭം തന്നെയാണ് പുതിയ ചിത്രമായ ബാഡ് ന്യൂസിന്‍റെ കഥ തന്തുവും എന്നാണ് നേരത്തെ ഇറങ്ങിയ ട്രെയിലര്‍ നല്‍കുന്ന സൂചന. ഗര്‍ഭിണിയായ തൃപ്തി ദിമ്രി തന്‍റെ ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവായി രണ്ടുപേരെ സംശയിക്കുന്നു. വിക്കി കൗശലും, ആമി വിര്‍ക്കുമാണ് അവര്‍. അതിനെ തുടര്‍ന്നുണ്ടാകുന്ന ഡിഎന്‍എ ടെസ്റ്റും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

ചിത്രത്തിന്‍റെ ട്രെയിലറില്‍ വിക്കി കൗശലിന്‍റെ ഭാര്യ കത്രീനയുടെ എന്‍ട്രിയും ഉണ്ടെന്നതാണ് രസകരം. എന്നാല്‍ അത് താരമായിട്ടല്ല. ഒരു ഫോട്ടോയിലാണ് താരം എത്തുന്നത്. ട്രെയിലറിലെ ഒരു കോമഡി സീനിൽ, കത്രീന കൈഫിന്‍റെ ഒരു ഫോട്ടോയുണ്ട്, അതിൽ കത്രീന സബ്യസാചി മുഖർജി രൂപകൽപ്പന ചെയ്ത ഒരു ഫ്ലോറല്‍ ലെഹംഗ സെറ്റ് ധരിച്ചാണ് എത്തിയിരിക്കുന്നത്. അനുമാലിക്കിന്‍റെ പഴയ ചലച്ചിത്ര ഗാനങ്ങള്‍ ട്രെയിലറില്‍ റീമിക്സായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സ്ത്രീ 2 പേടിപ്പിക്കുന്ന ട്രെയിലര്‍ ഇറങ്ങി: ചിത്രം തീയറ്ററിലേക്ക്\

ഐശ്വര്യ റായിയും അഭിഷേകും വേര്‍പിരിയുന്നോ?: ശക്തമായ സൂചന നല്‍കി ജൂനിയര്‍ ബച്ചന്‍റെ 'ലൈക്ക്' !