Asianet News MalayalamAsianet News Malayalam

'ആ വിസ്മയത്തെ നോക്കി മലയാളികൾ മമ്മൂട്ടി എന്ന് വിളിച്ചു'; ശ്രദ്ധനേടി 'ചമയങ്ങളുടെ സുൽത്താൻ 2'

ഒരു ജേർണലിസ്റ്റിന്റെ യാത്രയാണ് ചമയങ്ങളുടെ സുൽത്താൻ 2.

Chamayangalude Sulthan 2 dedicated to actor mammootty
Author
First Published Sep 11, 2022, 7:58 PM IST

മ്മൂട്ടിയോടുള്ള ആദര സൂചകമായി പുറത്തിറക്കുന്ന 'ചമയങ്ങളുടെ സുൽത്താൻ' രണ്ടാം ഭാഗം ശ്രദ്ധനേടുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്തംബർ 7 നായിരുന്നു ഈ ട്രിബൂട്ട് സീക്വൽ പുറത്തിറക്കിയത്. മികച്ച അഭിപ്രായങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആദ്യ ഭാഗത്തിൽ അനു സിത്താരയിലൂടെയും, രണ്ടാം ഭാഗത്തിൽ മിയയിലൂടെയും ആണ് കഥ പറഞ്ഞുപോകുന്നത്.

ഒരു ജേർണലിസ്റ്റിന്റെ യാത്രയാണ് ചമയങ്ങളുടെ സുൽത്താൻ 2. മിയയെ കൂടാതെ സംവിധായകൻ ലാൽജോസിന്റെ വിവരണവും, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം. ടി. വാസുദേവൻ നായരുടെ അനുഗ്രഹത്തോടെയും കൂടിയാണ് ചമയങ്ങളുടെ സുൽത്താൻ തുടങ്ങുന്നത്. 94 വയസ്സുള്ള ഒരു മമ്മൂട്ടി ആരാധികയായ വയോധികയുടെ ആവേശം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

രചനയും സംവിധാനവും - സാനി യാസ്, നിർമ്മാണം - സമദ് (ട്രൂത്ത് ഫിലിംസ്), പ്രോജക്ട് ഡിസൈനർ & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വൈശാഖ് സി വടക്കേവീട്,  ഛായാഗ്രഹകർ - സജാദ് കക്കു, അൻസൂർ, വിഷ്ണു എം പ്രകാശ്, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്  അജയ് ശേഖർ, എഡിറ്റ് & കളറിംഗ് - അരുൺ പി ജി, പ്രൊഡക്ഷൻ കൺട്രോളർ - ബിപിൻ ബെൻസൺ ജോസഫ്, അസോസിയേറ്റ് ഡയറക്ടർമാർ - ശബരീഷ് ആർ, ജിന്റോ തെക്കിനിയത്ത്, സഫ സാനി, സഹാസംവിധായകർ -  ജിതിൻ പാറ, രാജീവ് രാജൻ, സൗണ്ട് ഡിസൈൻ - അനൂപ് വൈറ്റ്‌ലാൻഡ്, ക്യാമറ പിന്തുണ: നൂറുദ്ധീൻ ബാവ, ഹൃഷികേശ്, അജ്മൽ ലത്തീഫ്, വിഷ്ണു പ്രഭാത്,  അഡീഷണൽ പ്രോഗ്രാമിംഗ് -  ആനന്ദ് ശേഖർ, ഡ്രോൺ: സൽമാൻ യാസ്, നിശ്ചലദൃശ്യങ്ങൾ : റബീഹ് മുഹമ്മദ്, ടൈറ്റിൽ ഗ്രാഫിക്സ്: ബിലാൽ അഹമ്മദ്, മാഷപ്പ് കട്ട്സ് : ലിന്റോ കുര്യൻ ,മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് : സീതാലക്ഷ്മി (പപ്പറ്റ് മീഡിയ).

വെളുത്ത മുറിയിൽ വ്യത്യസ്തനായി മമ്മൂട്ടി; വീണ്ടും നിഗൂഢത ഉണര്‍ത്തി 'റോഷാക്ക്' പോസ്റ്റർ

Follow Us:
Download App:
  • android
  • ios