വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ലൈ, ജീവ, അഴഗര്‍സാമിയിൻ കുതിരൈ, ജീനിയസ് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുശീന്ദ്രൻ. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ചാമ്പ്യൻ. ഒരു സ്‍പോര്‍ട്സ്‍ ചിത്രമായിട്ടാണ്  ചാമ്പ്യൻ ഒരുക്കുന്നത്.

സുശീന്ദ്രൻ സംവിധാനം ചെയ്‍ത അഴഗര്‍സാമിയിൻ കുതിരൈക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. കമ്പഡി താരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ വെണ്ണിലാ കബഡി കുഴുവായിരുന്നു സുശീന്ദ്രന്റെ ആദ്യ ചിത്രം.  പിന്നീട് ജീവ എന്ന സിനിമയില്‍ ക്രിക്കറ്റ് താരത്തിന്റെയും കഥ പറഞ്ഞു. ചാമ്പ്യനില്‍  ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണ് കഥ.  ചിത്രത്തില്‍ വിശ്വ, മൃണാളിനി, ജയപ്രകാശ്, മലയാളി താരം നരേയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.