ജനപ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍ വിവിധ കലാപരിപാടികളുമായി എത്തുന്ന മെഗാ ഇവന്‍റ് 'ചങ്കാണ് ചാക്കോച്ചന്‍' ഏഷ്യാനെറ്റില്‍. പ്രേക്ഷകര്‍ക്കുള്ള ക്രിസ്‍മസ് സമ്മാനം എന്ന നിലയില്‍ ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പരിപാടിയുടെ സംപ്രേഷണം ഇന്നും നാളെയുമായാണ്. രാത്രി എട്ട് മണി മുതലാണ് സംപ്രേഷണ സമയം.

 

കുഞ്ചാക്കോ ബോബനൊപ്പം നായികമാരായ ദീപ്തി സതി, അഥിതി രവി, ശിവദ എന്നിവര്‍  ചേർന്നൊരുക്കിയ ഡാൻസ് ഫ്യൂഷനാണ് ഷോയുടെ ഹൈലൈറ്റ്. ചലച്ചിത്രതാരം മുകേഷും കുഞ്ചാക്കോ ബോബനും സീരിയലുകളിലെ ജനപ്രിയതാരങ്ങളും ചേർന്നവതരിപ്പിച്ച സ്പെഷല്‍ സെഗ്മെന്‍റ് ആണ് മറ്റൊരു ആകര്‍ഷണം.

 

 ഹരിശ്രീ അശോകൻ, ടിനി ടോം, പ്രേം കുമാർ, പ്രജോദ് കലാഭവൻ, ബിജുക്കുട്ടന്‍, സാജു നവോദയ, നോബി, ശ്രുതി ലക്ഷ്മി എന്നിവര്‍ക്കൊപ്പം മറ്റു താരങ്ങളും ചേര്‍ന്നവതരിപ്പിച്ച കോമഡി സ്കിറ്റുകളും ടെലിവിഷൻ താരങ്ങൾ ചേര്‍ന്നവതരിപ്പിച്ച വിവിധ പരിപാടികളും മെഗാ ഷോയ്ക്ക് കൊഴുപ്പേകും.