Asianet News MalayalamAsianet News Malayalam

ഹൊറര്‍ ത്രില്ലറുമായി മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍; 'ചതുര്‍മുഖം' വരുന്നു

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ്. 'ദി ഹിഡണ്‍ ഫേസ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

chathur mukham title look
Author
Thiruvananthapuram, First Published Jan 2, 2020, 7:13 PM IST

മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് 'ചതുര്‍മുഖം' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ്. 'ദി ഹിഡണ്‍ ഫേസ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. എഡിറ്റിംഗ് മനോജ്. സംഗീതം, സൗണ്ട് ഡിസൈന്‍ ഡോണ്‍ വിന്‍സെന്റ്.

Follow Us:
Download App:
  • android
  • ios