ങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'ഭീമന്റെ വഴി'. അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കുറ്റിപ്പുറത്താണ് ചിത്രീകരണം നടക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.

'തമാശ' എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഒരുക്കുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിൽ  പ്രധാനവേഷത്തിലെത്തുന്നത്. ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമാണം. 

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു.

My next script after “Angamaly Diaries “” Need all your prayers and support ❤️

Posted by Chemban Vinod Jose on Sunday, 27 December 2020