മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു

വിജയ് ചിത്രം ലിയോയുടെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈ രോഹിണി തിയറ്ററില്‍ ആരാധകരുടെ ആവേശത്തില്‍ കനത്ത നാശനഷ്ടം. ആളുകള്‍ പിരിഞ്ഞുപോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തിയറ്ററുകളില്‍ പ്രധാനമാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീന്‍സ്. എന്നാല്‍ തിയറ്റര്‍ ഹാളിന് പുറത്താണ് സാധാരണ ഇത് നടത്താറ്. ഇക്കുറി തിയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് തിയറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയ്‍ലറിന് പ്രദര്‍ശനമൊരുക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. 

വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലര്‍ യുട്യൂബിലൂടെ റിലീസ് ആയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം തിയറ്ററിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിക്കുയും ചെയ്തിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‍ലര്‍ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്. തമിഴ്നാട്ടിലെ മറ്റ് പല തിയറ്ററുകളിലും കേരളത്തില്‍ പാലക്കാട്ടും ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ നടന്നിരുന്നു. എന്നാല്‍ അവിടെനിന്നൊന്നും ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേസമയം പുറത്തെത്തിയ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വന്‍ വിജയം നേടിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രവുമാണ് ഇത്.

ALSO READ : ഒടുവില്‍ യുട്യൂബും ചോദിച്ചു; 'മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്'?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക