മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ 'കാഴ്ച' നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്.

പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്ന് രാവിലെ 8.30യോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു നൗഷാദിന്റെ‍ വിയോ​ഗം. 
ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ 'കാഴ്ച' നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. പിന്നീട് ഷാഫിയുടെ ചട്ടമ്പിനാടും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്റ്ററും നിർമ്മിച്ചു. ദിലീപിനൊപ്പവും രണ്ട് ചിത്രങ്ങള്‍- ജോഷിയുടെ 'ലയണും' ലാല്‍ജോസിന്‍റെ 'സ്‍പാനിഷ് മസാല'യും ആയിരുന്നു അത്. ജയസൂര്യ നായകനായ പയ്യന്‍സ് ആണ് അദ്ദേഹം നിര്‍മ്മിച്ച മറ്റൊരു ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona