കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം

ദീപ്‍തി സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് കുട്ടികളെ തേടുന്നു. നാഷണല്‍ ഫിലിം ഡെവലപ്‍മെന്‍റ് കോര്‍പറേഷന്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

10 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ഓഗസ്റ്റ് 22 ന് തിരുവനന്തപുരത്ത് ആരംഭിക്കും. 

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് grandpasalbumnfdc@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയയ്ക്കാം. 

ALSO READ : ആക്ഷനില്‍ ത്രില്ലടിപ്പിക്കാന്‍ 'പുഷ്‍പക വിമാനം'; ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം