ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യമാണ് തന്റെ വിവാഹമെന്ന് ഗായിക ചിൻമയി ശ്രീപാദ. ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നാണ് ചിൻമയി ഇക്കാര്യം പറയുന്നത്.

ഉപദ്രവിച്ച ആളെ കുറിച്ച് പോലും പരുഷമായ വാക്ക് രാഹുല്‍ പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഇന്ന് കാണുന്ന ഫെമിനിസ്റ്റാക്കി എന്നെ മാറ്റിയത് രാഹുലാണ്.  നിങ്ങള്‍ ഉയരത്തില്‍ പറക്കുന്നത് കാണുന്ന ഒരു പങ്കാളിയുണ്ടെങ്കില്‍ ജീവിതം മനോഹരമാണ്. എല്ലാ അര്‍ത്ഥത്തിലും നല്ല മനുഷ്യനാണ് രാഹുല്‍ എന്നും ചിൻമയി പറയുന്നു.  വിവാഹത്തിന്റെ ഫോട്ടോകളും ചിൻമയി ഷെയര്‍ ചെയ്‍തിട്ടുണ്ട്. 2014 മെയ് അഞ്ചിനായിരുന്നു ഇരുവരും വിവാഹിതരായത്. നടനും സംവിധായകനുമാണ് രാഹുല്‍ രവീന്ദ്രൻ.