ചിരഞ്ജീവി വെള്ള വസ്ത്രം ധരിച്ചപ്പോൾ രാം ചരൺ കറുത്ത നിറത്തിലുള്ള വേഷത്തിലും ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ പങ്കെടുത്തത്. 

ദില്ലി: ലോസ് ഏഞ്ചൽസിൽ ആര്‍ആര്‍ആര്‍ സിനിമയുടെ ഓസ്കാര്‍ നേട്ടത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാം ചരൺ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഒരു ദേശീയ മാധ്യമം നടത്തിയ കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് ഓസ്കാകര്‍ ചടങ്ങിന് ശേഷം രാം ചരണ്‍ ദില്ലിയില്‍ എത്തിയത്. അദ്ദേഹത്തിന്‍റെ പിതാവ് ചിരഞ്ജീവിയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവിടെ വച്ച് രാം ചരണും മെഗസ്റ്റാര്‍ ചിരഞ്ജീവിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ചിരഞ്ജീവി വെള്ള വസ്ത്രം ധരിച്ചപ്പോൾ രാം ചരൺ കറുത്ത നിറത്തിലുള്ള വേഷത്തിലും ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ പങ്കെടുത്തത്. ചിരഞ്ജീവി അമിത് ഷായ്ക്ക് സ്കാർഫ് സമ്മാനിച്ചപ്പോൾ ആർആർആർ നായകനായ രാം ചരണ്‍ അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ചു.

Scroll to load tweet…

ഓസ്‌കാർ വേദിയിൽ ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തിയ ചിത്രത്തിലെ നായകനായ രാംചരണിന് അമിത് ഷാ പൊന്നാട സമ്മാനിച്ചു. അവരുടെ കൂടിക്കാഴ്ചയുടെ ചില കാഴ്ചകൾ ചിരഞ്ജീവി പങ്കുവെച്ചു. രാം ചരണിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദിക്കുന്ന വേളയില്‍ സാന്നിധ്യമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിരഞ്ജീവി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

അമിത് ഷായും ഈ കൂടികാഴ്ച സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ ചിരഞ്ജീവിയെയും രാം ചരണിനെയും കണ്ടുവെന്നും. തെലുങ്ക് സിനിമ ഇന്ത്യന്‍ സംസ്കാരത്തിനും, സാമ്പത്തിക മേഖലയ്ക്കും വലിയ സംഭാവന നല്‍കുന്നുണ്ടെന്നും. ഓസ്താര്‍ നേട്ടത്തില്‍ രാം ചരണിനെ അഭിനന്ദിച്ചെന്നും അമിത് ഷാ കുറിച്ചു. 

Scroll to load tweet…

അമിത് ഷായുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ് രാം ചരണ്‍ അദ്ദേഹത്തിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അമിത് ഷായുമായി കൂടികാഴ്ച നടത്താന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് രാം ചരണ്‍ തന്‍റെ ട്വീറ്റില്‍ പറയുന്നു. 

'ആ കുട്ടിയുടെ വിഷമം എന്തിന് മനസ്സിലാക്കണം ? ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല': ആരതി പൊടി

ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ച് എം കെ സ്റ്റാലിൻ