ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന 'കാക്ക' എന്ന ചിത്രത്തിലെ നായിക അനശ്വര രാജന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. 'അമ്മുലു പാപ്പ' എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിരഞ്ജീവിയുടെ 158-ാമത് ചിത്രമായ ഇത് 2027 ജനുവരി 13-ന് റിലീസ് ചെയ്യും.

ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന 'കാക്ക'യിലെ അനശ്വര രാജന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 'കാക്കയുടെ ഹൃദയം' എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. അനശ്വരയുടെ കഥാപാത്രത്തിന്റെ പേരും പുറത്തുവിട്ടിട്ടുണ്ട്. അമ്മുലു പാപ്പ' എന്നാണ് കഥാപാത്രത്തിന്റെ പേര്. 2027 ജനുവരി 13-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ചിരഞ്ജീവിയുടെ കരിയറിലെ 158-ാമത് ചിത്രം കൂടിയാണ് കാക്ക. അദ്ദേഹത്തിന്റെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഓ​ഗസറ്റ് 22ന് ആയിരുന്നു സിനിമയുടെ പ്രഖ്യാപനം. അന്ന് പുറത്തുവിട്ട ഫസ്റ്റ് ​ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവേദ പെതുരാജ്, സുനിൽ, ശ്രീനു എന്നിവരും ചിത്രത്തിലുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസ് ആണ് നിർമാണം.

ചിത്രത്തിൽ അക്വാ ഇൻഡസ്ട്രിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന കെ. സത്യം എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകൾ താരത്തിന് ചിത്രത്തിന് ഉണ്ടാകുമെന്നും ഫസ്റ്റ് ​ഗ്ലിംപ്സ് വ്യക്തമായ സൂചന നൽകിയിരുന്നു. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ലയാണ്. ആന്റണി എൽ. റൂബൻ എന്നിവരാണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. കോന വെങ്കട്ട്, കെ. ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്‌ലൂരി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Scroll to load tweet…

വന്‍ വിജയമായ 'വാള്‍ട്ടര്‍ വീരയ്യ'യ്ക്ക് ശേഷം ചിരഞ്ജീവിയും ബോബിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'കാക്ക'. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടരുകയാണ്. പവന്‍ കല്യാണ്‍, നാഗബാബു എന്നിവര്‍ പങ്കെടുത്ത പൂജ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. പവന്‍ കല്യാണ്‍ ആദ്യ ക്ലാപ്പ് അടിച്ചപ്പോള്‍, സുഷ്മിത കൊണിഡെല ക്യാമറ സ്വിച്ച് ഓണ്‍ ചെയ്യുകയും സംവിധായകന്‍ വി.വി വിനായക് ആദ്യ ഷോട്ട് സംവിധാനം ചെയ്യുകയും ചെയ്തു. എസ്. തമന്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming