ചിരഞ്‍ജീവി സര്‍ജ കന്നഡ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിരഞ്‍ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വലിയ ഞെട്ടലോടെയാണ് സിനിമ ലോകം ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത കേട്ടത്. അതേസമയം ചിരഞ്‍ജീവി സര്‍ജ സാമൂഹ്യമാധ്യമത്തില്‍ അവസാനമായി ഷെയര്‍ ചെയ്‍ത ഫോട്ടോ പ്രിയപ്പെട്ടവര്‍ക്ക് നൊമ്പരമാകുകയാണ്. സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് ചിരഞ്‍ജീവി സര്‍ജ ഷെയര്‍ ചെയ്‍തത്.

അന്നും ഇന്നും ഞങ്ങള്‍ ഒരുപോലെ അല്ലേ എന്നായിരുന്നു ചിരഞ്‍ജീവി സര്‍ജ ക്യാപ്ഷനായി എഴുതിയിരുന്നത്. പഴയ ഒരു ഫോട്ടോയും പുതിയ ഒരു ഫോട്ടോയും ഷെയര്‍ ചെയ്യുകയും ചെയ്‍തു. ഒട്ടേറെ ആരാധരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയത്. ഇപ്പോള്‍ ആ ഫോട്ടോ ആരാധകര്‍ക്ക് നൊമ്പരമായി മാറുകയാണ്. കന്നഡ സിനിമയിലെ ശ്രദ്ധേയനായ ധ്രുവ് സര്‍ജയാണ് ചിരഞ്‍ജീവി സര്‍ജയുടെ ഒരു സഹോദരൻ. മലയാളികളുടെയും പ്രിയപ്പെട്ട നടി മേഘ്‍ന രാജ് ആണ് ചിരഞ്‍ജീവി സര്‍ജയുടെ ഭാര്യ.