ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുന്നത്. ചിത്രത്തിന് തല്‍ക്കാലം ഇടവേളയാണെന്നാണ് റിപ്പോര്‍ട്ട്. ചിരഞ്ജീവി വിദേശത്തായതിനാലാണ് ചിത്രം തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവച്ചത്.

ജപ്പാനില്‍ കുടുംബത്തോടൊപ്പം പോയിരിക്കുകയാണ് ചിരഞ്ജീവി. സകുറ പുഷ്‍പോത്സവത്തിനാണ് ചിരഞ്ജീവി ജപ്പാനിലെത്തിയത്. കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും ചിരഞ്ജീവി ആരാധകര്‍ക്കായി ഷെയര്‍ ചെയ്‍തിട്ടുണ്ട്. സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക.