ചിയാന്‍ വിക്രം നായകനായി എത്തുന്ന  'കദരം കൊണ്ടാന്‍' എന്ന ചിത്രം ജൂലൈ 19തിന് തിയേറ്ററുകളിലെത്തും. ‘ഡോണ്ട് ബ്രെത്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. വിക്രമിന്റെ 56–ാം ചിത്രമാണിത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജാ കുമാറും അക്ഷര ഹാസനുമാണ് നായികമാർ. രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന 45–ാം ചിത്രം കൂടിയാണ് 'കദരം കൊണ്ടാൻ'

സ്പൈ ആക്‌ഷന്‍ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍  നടി ലെന പ്രധാനവേഷത്തിലെത്തുന്നുണ്ട്. കമല്‍ഹാസന്റെ അസോസിയേറ്റ് ആയിരുന്ന രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കദരം കൊണ്ടാന്‍'. ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശ്രീനിവാസ് ആര്‍ ഗുതയാണ് ഛായാഗ്രഹണം.