Asianet News MalayalamAsianet News Malayalam

തങ്കലാന്റെ ആവേശത്തില്‍ മാളവികയും, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത് മാളവികയാണ്.

Chiyaan Vikram starrer new film Thangalaan new update out hrk
Author
First Published Nov 29, 2023, 11:23 PM IST

വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രം തങ്കലാൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം പാ രഞ്‍ജിത്താണ് എന്നതിനാലും ചിത്രം ചര്‍ച്ചയായി. വൻ മേയ്‍ക്കോവറിലാണ് വിക്രം തങ്കലാൻ സിനിമയില്‍ എത്തുന്നതും എന്നതും ആകര്‍ഷകമായി. പ്രേക്ഷകര്‍ കാത്തിരിക്കുന്ന തങ്കലാന്റെ അപ്‍ഡേറ്റ് ചിത്രത്തിന്റെ നായികമാരില്‍ ഒരാളായ മാളവിക മോഹനൻ പങ്കുവെച്ചിരിക്കുകയാണ്.

വിക്രം നായകനായ തങ്കലാന്റെ ഡബ്ബിംഗ് താൻ ആരംഭിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക മോഹനൻ. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന്  ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാൻ വിക്രം നായകനാകുന്ന ചിത്രം തങ്കലാന്റെ റിലീസാനായാണ് കാത്തിരിപ്പ്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കലാ സംവിധാനം നിര്‍വഹിക്കുന്നത്.

Read More: ജയം രവിയുടെ നായികയായി നിത്യാ മേനൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios