തങ്കലാന്റെ അപ്‍ഡേറ്റുമായി വിക്രം.

വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രം തങ്കലാന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംവിധാനം പാ രഞ്‍ജിത്താണ് എന്നതിനാലും ചിത്രം ചര്‍ച്ചയായി. വൻ മേയ്‍ക്കോവറിലാണ് വിക്രം തങ്കലാൻ സിനിമയില്‍ എത്തുന്നതും എന്നതും ആകര്‍ഷകമായി. പ്രേക്ഷകര്‍ കാത്തിരിക്കുന്ന തങ്കലാന്റെ അപ്‍ഡേറ്റ് ചിത്രത്തിലെ നായകൻ വിക്രം പുറത്തുവിട്ടിരിക്കുകയാണ്.

ഡബ്ബിംഗില്‍ ബാക്കിയുണ്ടായിരുന്നത് പൂര്‍ത്തിയാക്കുകയാണ് എന്നാണ് ഫോട്ടോ പങ്കുവെച്ച് വിക്രം വ്യക്തമാക്കിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാൻ വിക്രം നായകനാകുന്ന ചിത്രം തങ്കലാൻ ജനുവരി 26ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll to load tweet…

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കലാ സംവിധാനം.

Read More: റിലിസിനു മുന്നേയുള്ള ആ റെക്കോര്‍ഡ് സ്വന്തമാക്കി സലാര്‍, കൊടുങ്കാറ്റാകാൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക