Asianet News MalayalamAsianet News Malayalam

എങ്ങനെയുണ്ട് വിക്രം നായകനായ തങ്കലാൻ?, ആദ്യ പ്രതികരണങ്ങള്‍, മാളവിക ഞെട്ടിച്ചെന്ന് പ്രേക്ഷകര്‍

വിക്രമിന്റെ തങ്കലാൻ കണ്ടവര്‍ പ്രതികരിക്കുന്നു.

Chiyaan Vikram Thangalaan film first response review hrk
Author
First Published Aug 15, 2024, 4:48 PM IST | Last Updated Aug 16, 2024, 6:37 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു തങ്കലാൻ. വിക്രം നായകനായി വേഷമിട്ട തങ്കലാൻ സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കുകയാണ് തങ്കലാനെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ പാ രഞ്‍ജിത്തിന്റേതായി എത്തിയ തങ്കലാൻ സിനിമ കണ്ടവര്‍ മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്.

സോഷ്യല്‍ മീഡിയ നിറയെ തങ്കലാൻ സിനിമയില്‍ വിക്രം നടത്തിയ വേഷപകര്‍ച്ചയെ പ്രകീര്‍ത്തിച്ചിട്ടുള്ളതാണെങ്കിലും കഥയുടെ പ്രത്യേകതയും പരാമര്‍ശിക്കുന്നുണ്ട് മിക്കവരും. എത്രത്തോളം കഠിനാദ്ധ്വാനാണ് ചിയാൻ വിക്രം ചിത്രത്തിനായി ചെയ്‍തതത് എന്ന് തങ്കലാൻ വ്യക്തമാക്കുന്നു. മലയാളത്തിന്റെ മാളവിക മോഹനനും വിക്രം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പാര്‍വതി തിരുവോത്തിനും മികച്ച കഥാപാത്രമാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാണ് വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.

Read More: എന്താണ് റോള്‍?, ആവേശംകൊള്ളിക്കുന്ന മറുപടിയുമായി വീഡിയോയില്‍ മമ്മൂട്ടി, മാസ്സും ക്ലാസ്സുമാകാൻ ബസൂക്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios