സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ത്രില്ലർ സ്വഭാവമുള്ള ചിത്രം ഡിസംബർ ആറിനാണ് തീയറ്ററുകളിൽ എത്തുക.ചോലയിലെ അഭിനയത്തിന് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്‌ഥാന പുരസ്കാരം ലഭിച്ചിരുന്നു. 

നിമിഷ സജയൻ ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചോല'യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ഹരീഷ് ശിവരാമകൃഷ്ണനും, സിത്താരയും ഒരു ഗാനമേളയ്ക്ക് സ്റ്റേജിൽ ഗാനമാലപിക്കുന്ന പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയതും സംഗീതം പകർന്നതും ബേസിൽ സി ജെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ത്രില്ലർ സ്വഭാവമുള്ള ചിത്രം ഡിസംബർ ആറിനാണ് തീയറ്ററുകളിൽ എത്തുക. പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിൽ പ്രദർശിപ്പിച്ച ചിത്രം ഒരാണും പെണ്ണും ഒരുമിച്ച് നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് പറയുന്നത്. ചോലയിലെ അഭിനയത്തിന് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്‌ഥാന പുരസ്കാരം ലഭിച്ചിരുന്നു. 

നവാഗതനായ അഖിൽ വിശ്വനാഥ് ആണ് 'ചോല'യിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.