Asianet News MalayalamAsianet News Malayalam

ലോക സിനിമയുടെ നെറുകയിൽ 'ചോല', ചിത്രം ടോക്കിയോ ഫിലിമെക്സ് ചലച്ചിത്രമേളയിൽ

ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല

chola screened at tokyo film festival
Author
Kochi, First Published Nov 28, 2019, 2:18 PM IST

വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പിന്നാലെ  ടോക്കിയോ ഫിലിമെക്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം 'ചോല'. ലോകമെമ്പാടുമുള്ള സവിശേഷവും ക്രിയാത്മകവുമായ സിനിമകൾ  ജാപ്പനീസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചലച്ചിത്രമേളയാണ് ടോക്കിയോ ഫിലിമെക്സ്. നേരത്തെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. 

ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിമിഷയെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് 'ചോല'യിലെ പ്രകടനം കൂടിയായിരുന്നു. സനല്‍കുമാര്‍ ശശിധരന്റെ കഴിഞ്ഞ ചിത്രം 'എസ് ദുര്‍ഗ'യും അന്തര്‍ദേശീയ വേദിയില്‍ പുരസ്‌കാരം നേടിയ സിനിമയാണ്. മറ്റൊരു പ്രശസ്ത ചലച്ചിത്രോത്സവമായ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയിരുന്നു . ചോല ഡിസംബര്‍ ആറിന് തിയേറ്ററിലെത്തും.
 

 

Follow Us:
Download App:
  • android
  • ios