ഒടിടി ഡയറക്ട് റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 15ന് എത്തിയ ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ആണ് ഏഷ്യാനെറ്റില്‍
ഏഷ്യാനെറ്റിന്‍റെ ക്രിസ്‍മസ് ദിന പ്രത്യേക ചലച്ചിത്രമായി സക്കറിയ സംവിധാനം ചെയ്‍ത 'ഹലാല്‍ ലവ് സ്റ്റോറി'. ഒടിടി ഡയറക്ട് റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 15ന് എത്തിയ ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ആണ് ഏഷ്യാനെറ്റില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് പ്രദര്‍ശനം.

'സുഡാനി ഫ്രം നൈജീരിയ'ക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്റ്റോറി'യുടെ നിര്‍മ്മാണം ആഷിക് അബു, ജെസ്‍ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സക്കറിയയും മുഹ്‍സിന്‍ പരാരിയും ചേര്‍ന്നാണ്. ഛായാഗ്രഹണം അജയ് മേനോന്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്.
അതേസമയം ഏഷ്യാനെറ്റിന്‍റെ ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയിരുന്ന ടൊവീനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സും' ക്രിസ്‍മസ് ദിനത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഏഷ്യാനെറ്റിന്‍റെ തിരുവോണദിന പ്രീമിയര്‍ ആയിരുന്ന ചിത്രം ക്രിസ്‍മസ് ദിനത്തില്‍ രാവിലെ ഒന്‍പതിനാണ് വീണ്ടും പ്രദര്‍ശിപ്പിക്കുക.
