സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്.

ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളൻ ഒരുക്കുന്ന പുതിയ സിനിമയാണ് ടെനെറ്റ്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണ്‍ ആയിരുന്ന ടീസറിലുണ്ടായിരുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടെനെറ്റിന്റെ പുതിയ ഷെഡ്യൂള്‍ മുംബൈയിലാണ്. ചിത്രീകരണത്തിനായി ക്രിസ്റ്റഫര്‍ നോളനും സംഘവും മുംബൈയിലെത്തി.

Add Asianetnews as a Preferred SourcegooglePreferred

പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിലുണ്ടാകുക. സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക് അടുത്തിടെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറയുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനില്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.