സിനിമാരംഗത്തെക്കുറിച്ചുളള പരാതികൾ അന്വേഷണ സംഘത്തെ അറിയിക്കാം; ഇമെയിലും ഫോൺ നമ്പറും സജീകരിച്ചു
സിനിമരംഗത്തെ ലൈംഗികാതിക്രമം ഉൾപ്പെടെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന് പരാതികൾ അയക്കാം.
കൊച്ചി: മലയാള സിനിമാരംഗത്തെ കുറിച്ചുളള പരാതികൾ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാൻ ഇമെയിൽ, ഫോൺ നമ്പറുകൾ സജ്ജീകരിച്ചു. സിനിമരംഗത്തെ ലൈംഗികാതിക്രമം ഉൾപ്പെടെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന് പരാതികൾ അയക്കാം. digtvmrange.pol@kerala.gov.in എന്ന വിലാസത്തിലാണ് പരാതികൾ നൽകേണ്ടത്.അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിൻ്റെ ഔദ്യോഗിക ഇ-മെയിൽ ആണിത്. 0471-2330747 എന്ന ഫോൺ നമ്പറിലും പരാതികൾ അറിയിക്കാം.
ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു, സിദ്ദിഖിനെതിരെ നടി പരാതി നൽകി
മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന മീ ടു കൊടുങ്കാറ്റിനിടെയാണ് സർക്കാർ ഒടുവിൽ അന്വേഷണത്തിന് സ്പെഷ്യൽ ടീം രൂപീകരിച്ചത്.സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്നും സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് മൊഴി നൽകിയവരെയും സ്പെഷ്യൽ ടീം സമീപിക്കും.