അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത്. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.
ചെന്നൈ: നടൻ അജിത് കുമാറിന്റെ അമ്മ മോഹിനിയുടെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ് അജിത്തിന്റെ വീട്ടിലെത്തി. ചെന്നൈയിലെ വീട്ടിൽ എത്തി വിജയ് അനുശോചനം അറിയിച്ചു. യുഎഇയിൽ ആയിരുന്ന അജിത് വൈകീട്ടാണ് ചെന്നൈയിലെ വീട്ടിൽ എത്തിയത്. നടിയും സുഹൃത്തുമായ തൃഷക്കൊപ്പമാണ് വിജയ് എത്തിയത്. അജിത് വീടിന് പുറത്തിറങ്ങി വന്ന് മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു. വിജയ് മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഇരുവരും കാണുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അജിത്തിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചത്. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത്. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്. അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
