Asianet News MalayalamAsianet News Malayalam

കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രം 'പട്ടാപ്പകല്‍', ടൈറ്റില്‍ ലുക്കും ലോഞ്ചും നടന്നു

അഭിരാം രാധാകൃഷ്‍ണൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

Comedy entertainer film Pattapakal title launch and Pooja hrk
Author
First Published Mar 29, 2023, 11:40 AM IST

'പട്ടാപ്പകൽ' എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലുക്ക് ലോഞ്ചും നടന്നു. സാജിർ സദഫാണ് ചിത്രത്തിന്റെ സംവിധാനം. പി എസ് അർജുനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രം ഏപ്രിൽ മൂന്നിന് കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം ആരംഭിക്കും.

അഭിരാം രാധാകൃഷ്‍ണൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേഷ് പിഷാരടി, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, ഗോകുലൻ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, മഞ്ജു പത്രോസ്, ആമിന, സന്ധ്യ എന്നിവരാണ്  കോമഡി എന്റർടെയ്‍നർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ'. കണ്ണൻ പട്ടേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.  'കോശിച്ചായന്റെ പറമ്പ്'ന് ശേഷം കണ്ണൻ പട്ടേരിയും ജസ്സൽ സഹീറും സാജിർ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത പട്ടാപ്പകലിന് ഉണ്ട്.

ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. നിസാർ മുഹമ്മദാണ് സാജിര്‍ സദഫ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട് ആണ്. ജസ്സൽ സഹീർ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം. മനു മഞ്ജിത്താണ് വരികൾ എഴുതുന്നത്. കൊറിയോഗ്രഫി ജിഷ്‍ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, വസ്ത്രാലങ്കാരം ഗഫൂർ മുഹമ്മദ്, മേക്കപ്പ് ജിതേഷ് പൊയ്യ, ആക്ഷൻ മാഫിയ ശശി, കൊസ്റ്റിൽസ് ഹരീസ് കാസിം, പിആർഒ പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios