ശുദ്ധഹാസ്യത്തെ മനോഹരമായിഅവതരിപ്പിച്ച്  പ്രേക്ഷകപ്രീതിയിൽ സ്ഥിരമായി മുന്നിൽനിൽക്കുന്ന, പുതിയതാരങ്ങളെ മലയാളക്കരയ്‍ക്ക് നല്‍കുന്ന ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് ജൈത്രയാത്ര തുടരുന്നു. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് 1111 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി.  ആഘോഷത്തിന്റെ മെഗാ സ്റ്റേജ് പ്രോഗ്രാം 16, 17 തിയ്യതികളില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. മലയാള സിനിമ രംഗത്തെ പ്രമുഖരും ആഘോഷത്തില്‍ പങ്കെടുത്തു.

ജൂറി അംഗങ്ങളായ ജഗദീഷ്, ഇന്നസെന്റ്, റിമി ടോമി എന്നിവര്‍ക്ക് പുറമേ ജയറാം, ആസിഫ് അലി, പ്രയാഗ മാര്‍ട്ടിൻ, ലാല്‍ ജൂനിയര്‍, പ്രേംകുമാര്‍, സുധീര്‍ കരമന, മറീന മൈക്കിള്‍ തുടങ്ങിയവരും മെഗാ സ്റ്റേജ് ഷോയില്‍ അതിഥികളായി എത്തി. ടിനിടോം , കോട്ടയംനാസിർ , കലാഭവൻ പ്രജോദ് , നോബി , നൂറിൻ ഷെരിഫ് , മിനിസ്ക്രീനിലെ ജനപ്രിയതാരങ്ങൾ,   കോമഡി സ്റ്റാര്‍സിലെ താരങ്ങൾ തുടങ്ങിയവരുടെ നൃത്ത- ഹാസ്യ വിരുന്നുകളും ഷോയെ സമ്പന്നമാക്കി. മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യസാമ്രാട്ട് ജഗതിശ്രീകുമാറും കോമഡി സ്റ്റാര്‍സിന്റെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.