മിസ്റ്റര്‍ ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശ്വര്യയുടെ കമന്‍റ്. 

നടന്‍ ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച കഥപാത്രങ്ങളിലൊന്നാണ് ഉയരെയിലെ ഗോവിന്ദ്. ഉയരെ കണ്ടിറങ്ങിയവര്‍ക്ക് അത്ര പെട്ടെന്നൊന്നും ഗോവിന്ദ് എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല. മികച്ച പ്രതികരണകങ്ങളുമായി ഉയരെ മുന്നേറ്റം തുടരുകയാണ്. 

ഇന്നലെ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമില്‍ ആസിഫ് അലി പങ്കുവെച്ചിരുന്നു. ആര് കഥപറയുന്നു എന്നതാണ് നായകനും വില്ലനും തമ്മിലുള്ള വ്യത്യാസമെന്ന തലക്കെട്ടോടെയാണ് ആസിഫ് ചിത്രം പങ്കുവെച്ചത്. ആസിഫ് അലിയെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായെത്തിയത്. കൂടെ നടി ഐശ്വര്യ ലക്ഷമിയും ആസിഫിന് അഭിനന്ദനവുമായെത്തി. മിസ്റ്റര്‍ ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശ്വര്യയുടെ കമന്‍റ്. 

പൗര്‍ണമി കുറച്ച് ആസിഡ് എടുക്കട്ടെ എന്നായിരുന്നു ആസിഫിന്‍റെ മറുപടി. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിച്ച പൗര്‍ണമിയും വിജയ് സൂപ്പറും എന്ന ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന്‍റെ പേരാണ് പൗര്‍ണമി. എന്നാല്‍ ആസിഫിന്‍റെ കമന്‍റിന് രസകരമായ മറുപടിയും ലഭിക്കുന്നുണ്ട്. പല്ലവിയല്ല പൗര്‍ണമിയെന്ന് ചിലര്‍ ആസിഫിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.


View post on Instagram