Asianet News MalayalamAsianet News Malayalam

Cannes Film Festival 2022 : കാനിൽ മത്സരം കനക്കും; പാം ഡി ഓറിനായി 21 സിനിമകൾ

ഇക്കുറിയും കാൻ ചലച്ചിത്രമേളയിൽ അതിശക്തമായ മത്സരമാണ്. 21 സിനിമകളാണ് പാം ഡി ഓറിനായി മത്സരവിഭാഗത്തിലുള്ളത്. ജെയിംസ് ഗ്രേ രചനയും സംവിധാനവും നിർവഹിച്ച ARMAGEDDON TIME  പീരീഡ് ഡ്രാമ ആണ്.

Competition will be fierce at Cannes  21 movies for Palm d Or
Author
Cannes, First Published May 23, 2022, 5:28 PM IST

ഇക്കുറിയും കാൻ ചലച്ചിത്രമേളയിൽ അതിശക്തമായ മത്സരമാണ്. 21 സിനിമകളാണ് പാം ഡി ഓറിനായി മത്സരവിഭാഗത്തിലുള്ളത്. ജെയിംസ് ഗ്രേ രചനയും സംവിധാനവും നിർവഹിച്ച ARMAGEDDON TIME  പീരീഡ് ഡ്രാമ ആണ്. അഭിനയിക്കുന്നത് എല്ലാവരും കേമൻമാർ. ഹോളിവുഡിലെ ഇതിഹാസതുല്യനായ നടൻ ആന്റണി ഹോപ് കിൻസിനൊപ്പം ചേരുന്ന ഇളമുറക്കാരും ചില്ലറക്കാരല്ല.   ആൻ ഹാത്തവേയും ജെറെമി സ്ട്രോങ്ങും പുരസ്കാരത്തിളക്കമുള്ള പ്രഗത്ഭരാണ്. സിനിമയുടെ ആദ്യപ്രദർശനം നടന്നത് ഈ മാസം 19ന് കാനിൽ. വംശീയത ഉണ്ടാക്കുന്ന അകലവും ഭിന്നിപ്പുമാണ് സിനിമ പറയുന്നത്. 

ഹോളിവുഡിൽ നിന്ന് എത്തുന്ന മറ്റൊരു ചിത്രം കെല്ലി റെയ്ച്ചാർഡ്ടിന്റെ  SHOWING UP ആണ്. നിത്യജീവിതത്തിന്റെള അസ്വസ്ഥകളിലും ബഹളത്തിലും പ്രചോദനം കണ്ടെത്തുന്ന കലാകാരിയുടെ കഥ പറയുന്നു. Beau Travail എന്ന അതിപ്രശസ്ത സിനിമയിലൂടെ വിഖ്യാതയായ ക്ലെയർ ഡെനിസ് ഇക്കുറി മറ്റൊരു ലോകഅംഗീകാരത്തിനായി മത്സരിക്കുന്നു. THE STARS AT NOON റൊമാന്റിഗക് ത്രില്ലർ ആണ്. നിക്കരാഗ്വയിൽ വിപ്ലവസമയത്ത് പെട്ടുപോകുന്ന അമേരിക്കൻ പത്രപ്രവർത്തകന്റെതയും ബ്രിട്ടീഷ് ബിസിനസുകാരിയുടേയും കഥയാണ് സിനിമ.

സ്വീഡനിൽ നിന്ന് താരിക് സാലേ എത്തിക്കുന്ന BOY FROM HEAVEN മുല്ലപ്പൂ വിപ്ലവകാലത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ചാരക്കഥ പറയുന്നു. ഭരണകൂടവും മതസ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടൊക്കെ സിനിമ പറഞ്ഞു പോകുന്നു. നിരൂപകപ്രശംസയും പുരസ്കാരങ്ങളും ധാരാളം കിട്ടിയ The Nile Hilton Incident തന്ന സംവിധായകൻ ഇക്കുറി കാനിൽ തിളങ്ങുമെന്ന് കരുതുന്നവ‍ർ ഏറെയാണ്. 

തെക്കൻ കൊറിയയിൽ നിന്ന് രണ്ട് ചിത്രങ്ങളാണ് മത്സരിക്കുന്നത്. ഹിറോകസു കൊറേയ്ഡ സംവിധാനം ചെയ്ത BROKER , പാർക്ക് ചാൻവുക്ക് സംവിധാനം ചെയ്ത DECISION TO LEAVE . നമ്മുടെ നാട്ടിലെ അമ്മത്തൊട്ടിലു പോലെ, ശിശുക്കളെ വെച്ചുപോകാനുള്ള ബോക്സിൽ കിട്ടുന്ന ഒരു കുഞ്ഞിനെ ഒരു കൂട്ടർ നോക്കാൻ തീരുമാനിക്കുന്നു, അപ്പോൾ അമ്മ തിരിച്ചുവരുന്നു. ഇതാണ് ബ്രോക്കർ പറയുന്നത്. രണ്ടാമത്തെ ചിത്രം ത്രില്ലറാണ്.  അന്വേഷിക്കുന്ന കൊലപാതകക്കേസിൽ പ്രതിയെന്ന് ഏറ്റവും സംശയിക്കുന്ന സ്ത്രീയുമായി പ്രണയത്തിലാവുന്ന അന്വേഷണ ഉദ്യോഗസ്ഥനാണ് നായകൻ. മുമ്പ് പാംഡിഓർ നേടിയിട്ടുണ്ട് കൊറേയ്ഡ.

രണ്ട് തവണ പാം ഡി ഓറും പിന്നെ നിരവധി മറ്റുപുരസ്കാരങ്ങളും കാൻ വേദിയിൽ കൈപ്പറ്റിയ ബെ‍‍ൽജിയൻ സംവിധായകദ്വന്ദം ഡാർഡെൻസ് സഹോദരൻമാർ , വീണ്ടും മത്സരിക്കുന്നു. ചിത്രം TORY AND LOKITA. ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേർ ബെ‍ൽജിയത്തിലെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാൻ പ്രയാസപ്പെടുന്നതും അവർക്കിടയിലുണ്ടാകുന്ന സൗഹൃദവുമാണ് സിനിമ. നായകൻമാരുടെ പേരാണ് സിനിമക്കും. 

സിനിമകൾക്ക് ശരീരമാറ്റത്തിന്റെ സാധ്യതകളിലൂടെ ഹൊറർ സിനിമകൾക്ക് മറ്റൊരു രൂപം നൽകിയ  ഡേവിഡ് ക്രൊൻബെർഗിന്റെൂ പുതിയ സയൻസ് ഫിക്ഷൻ CRIMES OF THE FUTURE  മത്സരിക്കുന്നുണ്ട്.  2017ൽ പാംഡിഓർ നേടിയ (The Square) സ്വീഡിഷ് സംവിധായകൻ റൂബൻ ഓസ്റ്റ്ലൻഡ് വീണ്ടുമെത്തിയിട്ടുണ്ട്. ചിത്രം TRIANGLE OF SADNESS.  2007ലെ  ( 4 Months, 3 Weeks and 2 Days) വിജയിയായ റൊമാനിയൻ സംവിധായകൻ ക്രിസ്റ്റ്യൻ മുൻഷ്യൂ ഇത്തവണ മത്സരിക്കുന്നത് R.M.N എന്ന ചിത്രവുമായി. 

ഫ്രാൻസിൽ നിന്നുള്ള BROTHER AND SISTER, CLOSE,THE EIGHT MOUNTAINS, EO, FOREVER YOUNG,HOLY SPIDER, LEILA’S BROTHERS, MOTHER AND SON, NOSTALGIA,PACIFICATION, TCHAIKOVSKY'S WIFE  തുടങ്ങിയവയാണ് മറ്റ് മത്സരചിത്രങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള , വ്യത്യസ്തങ്ങളായ ഭാഷയിലും സങ്കേതത്തിലും പ്രേക്ഷകരോട് സംവദിക്കുന്ന സിനിമകൾ. ആരാകും വിജയി എന്ന് 28ന് അറിയാം. 
 

Follow Us:
Download App:
  • android
  • ios