ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ഓ​ഗസ്റ്റ് 11നാണ് ലാൽ സിം​ഗ് ഛദ്ദ തിയറ്ററുകളിൽ എത്തിയത്.

ടൻ ആമിർ ഖാനെതിരെ പൊലീസിൽ പരാതി. നടനെതിരെ അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് ദില്ലി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് പരാതി നൽകിയത്. ‘ലാൽ സിങ് ഛദ്ദ’ എന്ന ചിത്രം ഇന്ത്യൻ സൈന്യത്തെയും മത വികാരവും വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

‘ലാൽ സിങ് ഛദ്ദ’യിൽ ആക്ഷേപകരമായ നിരവധി ഉള്ളടക്കങ്ങളുണ്ടെന്നും പരാതിയിൽ ആരോപിച്ചിരിക്കുന്നു. കൂടാതെ, ആമിർ ഖാൻ, സംവിധായകൻ അദ്വൈത് ചന്ദൻ, പാരാമൗണ്ട് പിക്‌ചേഴ്‌സ് പ്രൊഡക്ഷൻ ഹൗസ് എന്നിവർക്കെതിരെയും പരാതിയുണ്ട്. ഐപിസി സെക്ഷൻ 153, 153 എ, 298, 505 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. 

കാർഗിൽ യുദ്ധത്തിൽ പോരാടാൻ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി ഈ സിനിമയിൽ കാണിക്കുന്നു. കാർഗിൽ യുദ്ധം ചെയ്യാൻ ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികരെയാണ് അയച്ചതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഠിനമായ പരിശീലനത്തിന് ശേഷമാണ് സൈനികർ യുദ്ധത്തിന് പോയത്. എന്നാൽ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ഈ സാഹചര്യം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ ചിത്രത്തിലൂടെ ചെയ്തതെന്നും പരാതിയിൽ പറയുന്നുണ്ട്. 

ആമിർ ഖാൻ ചിത്രത്തിനും രക്ഷയില്ല; ബോക്സ് ഓഫീസിൽ ആവേശമില്ലാതെ 'ലാല്‍ സിംഗ് ഛദ്ദ'

ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ഓ​ഗസ്റ്റ് 11നാണ് ലാൽ സിം​ഗ് ഛദ്ദ തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. വെള്ളിയാഴ്ച ഏഴ് കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് സംവിധാനം.