ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്
ചെന്നൈ: ഈ മാസം രണ്ടാം തിയതിയാണ് തമിഴ് ചലച്ചിത്ര മേഖലയിലെ സൂപ്പർ സ്റ്റാർ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. തമിഴക വെട്രി കഴകം അഥവാ ടി വി കെ എന്ന പാർട്ടി രൂപീകരിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് തമിഴകത്തെ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും വിജയ് നെ വരവേറ്റത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതൽ രജനികാന്തും കമൽഹാസനുമടക്കമുള്ളവർ താരത്തിന് ആശംസകൾ അറിയിക്കാൻ മടികാട്ടിയില്ല. എന്നാൽ പാർട്ടി തുടങ്ങി അഞ്ചാം നാളിൽ ടി വി കെയ്ക്ക് ആദ്യ 'പണി' കിട്ടിയിരിക്കുകയാണ്. ഡി എം കെ സഖ്യ നേതാവിന്‍റെ വകയാണ് വിജയ് ന്‍റെ പാർട്ടിക്കുള്ള ആദ്യ പാര.
ബംഗാളിൽ നിന്ന് കണ്ണൂരിലെത്തി, കൃത്യം പ്ലാനുമായി! പക്ഷേ സുദീപിനെ 'കണ്ണൂർ സ്ക്വാഡ്' കയ്യോടെ പൂട്ടി
പാർട്ടിയുടെ പേരാണ് പാരയായിരിക്കുന്നത്. ടി വി കെ എന്ന പേര് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടികാട്ടി തമിഴക വാഴ്വൊരുമൈ കക്ഷിയുടെ അധ്യക്ഷൻ ടി വേൽമുരുകൻ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടികാട്ടി വിജയ് യുടെ പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ ടി വേൽമുരുകൻ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ടി വി കെ എന്നത് തങ്ങളുടെ പാർട്ടിയായ തമിഴക വാഴ്വൊരുമൈ കക്ഷിക്ക് അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച പാർട്ടി അധ്യക്ഷൻ ടി വേൽമുരുകൻ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഫെബ്രുവരി രണ്ടിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് ഉറപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെ ആയിരുന്നു ഇത്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അങ്ങനെ എങ്കില്‍ ദളപതി 69 ആയിരിക്കും വിജിയിയുടെ അവസാന ചിത്രം. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. വിജയ്ക്ക് സിനിമ മതിയെന്ന് ചിലര്‍ പറയുമ്പോള്‍, നടന്‍ ആയിരിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന വിജയ് രാഷ്ട്രീയത്തില്‍ വന്നാല്‍ നല്ലതായിരിക്കുമെന്ന് മറ്റ് ചിലരും പറയുന്നു.
