Asianet News MalayalamAsianet News Malayalam

അനുരാഗ്​ കശ്യപിന്‍റെ ​'ഗോസ്റ്റ്​ സ്​റ്റോറീസ്'; ആന്തോളജി ചിത്രനെതിരെ നെറ്റ്​ഫ്ലിക്​സിന്​ പരാതി

നാലു ഹൊറർ ചിത്രങ്ങളാണ്​ ഗോസ്റ്റ്​ സ്​റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 

Complaint filed against Anurag Kashyap Ghost Stories
Author
Mumbai, First Published Jul 30, 2021, 1:51 PM IST

നുരാഗ്​ കശ്യപിന്‍റെ ആന്തോളജി ചിത്രമായ ഗോസ്റ്റ്​ ​സ്​​റ്റോറീസ് പ്രദർപ്പിക്കുന്നതിനെതിരെ നെറ്റ്​ഫ്ലിക്​സിൽ പരാതി.ഗർഭം അലസിയതിന്​ ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ്​ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം പരാതി​ രജിസ്റ്റർ ചെയ്​തു. 

പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നാണ്​ ​പുതിയ ഐടി നിയമത്തിലെ മാർഗനിർദേശം.
'ചി​ത്രത്തിന്‍റെ കഥക്ക്​ ഈ സീൻ ആവശ്യമില്ല. നിർമാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസലിന്‍റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്​ത്രീകൾക്ക്​ ഒരു മുന്നറിയിപ്പ്​ നൽകണം' എന്നാണ് പരാതിയിൽ പറയുന്നത്. 

നാലു ഹൊറർ ചിത്രങ്ങളാണ്​ ഗോസ്റ്റ്​ സ്​റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. അനുരാഗ്​ കശ്യപിനെ കൂടാതെ സോയ അക്​തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്​. 2020 ജനുവരി ഒന്നിനാണ്​ ചിത്രം നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്​തത്. ശോഭിത ധൂളിപാലയാണ്​ ചിത്രത്തിലെ പ്രധാന താരം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios