മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാൻ താരങ്ങളെ ചാലഞ്ച് ചെയ്ത് സംവിധായകൻ ആഷിക് അബു. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തുടങ്ങിയവരെയാണ് ആഷിക് അബു ചാലഞ്ച് ചെയ്തിരിക്കുന്നത്.

നേരത്തെ സംഗീത സംവിധായകന്‍ ബിജിപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചാലഞ്ച് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു. 'പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല' എന്ന് പറഞ്ഞാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.