ഫുഡ് ബ്ലോഗറുമായിട്ടാണ് നാലാമത്തെ വിവാഹം. 

വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സംഗീത സംവിധായകനും ഗായകനുമാണ് മൈനുള്‍ അസൻ നോബിള്‍. മോശം പെരുമാറ്റത്തിന്റെ പേരില്‍ നോബിള്‍ പലതവണ വിവാദത്തില്‍ പെട്ടിട്ടുണ്ട്. അസഭ്യമായി സംസാരിച്ചതിനും നോബിള്‍ വിമര്‍ശിക്കപ്പെട്ടു. മൈനുള്‍ അസൻ നോബിള്‍ നാലാമതും വിവാഹിതനായി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ബംഗ്ലാദേശി ഗായകൻ അസൻ നോബിളിന്റെ ആദ്യ ഭാര്യ റിമിയാണ്. റിമിയുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് നോബിള്‍ ബന്ധുവിന്റെ മകളെയും വിവാഹം കഴിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് നോബിള്‍ സല്‍സബിലെന്ന സ്‍ത്രീയെയും വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും വിജയിച്ചില്ല. നോബിളിനെതിരെ സല്‍സബില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. ഒരിക്കല്‍ അസൻ നോബിള്‍ മര്‍ദ്ദിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായിട്ടുണ്ട് എന്നും സല്‍സബില്‍ വെളിപ്പെടുത്തിയിരുന്നു. നല്ല ഗായകനും മനുഷ്യനുമായിരുന്ന നോബിളിന് മോശം ആള്‍ക്കാരുടെ വലയില്‍ പെടുകയും പിന്നീട് മയക്കമരുന്നടക്കമുള്ള ലഹരി ഉപയോഗത്തെയും തുടര്‍ന്നാണ് ജീവിതത്തില്‍ താളം തെറ്റിയതെന്നും സല്‍സബില്‍ വെളിപ്പെടുത്തിയിരുന്നു.

ഒരു ഫുഡ് ബ്ലോഗറുമായി നോബിള്‍ വിവാഹിതനായത് ഫോട്ടോ പങ്കുവെച്ചപ്പോഴാണ് വെളിപ്പെട്ടത്. ഫര്‍സാൻ അര്‍ഷിയെന്നാണ് വധുവിന്റെ പേര്. ഫര്‍സാൻ അര്‍ഷിയുടെയും രണ്ടാം വിവാഹമാണ്. ഫുഡ് ബ്ലോഗര്‍ നദിം അഹമ്മദുമായി വിവാഹ മോചനം നേടിയിട്ടുണ്ട് ഫര്‍സാൻ അര്‍ഷി.

മൈനുള്‍ അസൻ നോബിള്‍ റിയാലിറ്റി ഷോയായ സാ രീ ഗ മ പായിലൂടെയാണ് ഇന്ത്യയിലും ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ ടാഗോറിനെയും മോദിയെയും കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് നോബിളിനെ ഇന്ത്യയില്‍ വിവാദത്തിലാക്കി. അഡ്വാൻസ് നല്‍കിയിട്ടും ഒരു ടിവി ഷോയില്‍ പങ്കെടുക്കാൻ തയ്യാറാകാതിരുന്നതിന് ഗായകനായ നോബിളിനെതിരെ കേസുണ്ട്. മൈനുള്‍ അസൻ നോബിളിനെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്.

Read More: ആ അപ്‍ഡേറ്റ് എത്തി, ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക