ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്‍റെ ചിത്രീകരണം പൂർത്തിയായി. ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. 

Add Asianetnews as a Preferred SourcegooglePreferred

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ സിദ്ദിഖ്, മണിയൻ പിള്ള രാജു, ജെയ്സ് ജോസ്, ജീൻ പോൾ ലാൽ, സുരേഷ്കുമാർ, കുഞ്ഞികൃഷ്ണൻ, വിജിലേഷ്, ബാബു അന്നൂർ, നന്ദു പൊതുവാൾ, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, സതി പ്രേംജി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയദർശന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും.

ALSO READ : വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു

എൻ എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് എം എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ കെ എസ്തപ്പാൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയൻ, ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, പി ആർ ഒ- പി ശിവപ്രസാദ്, സ്റ്റിൽസ് ഷാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനു ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവനിരയിലെ ശ്രദ്ധേയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ആദ്യമായാണ് ഒരു ചിത്രം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.