അമിതാഭ് ബച്ചൻ പങ്കുവെച്ച ചിത്രം ചര്‍ച്ചയാകുന്നു.
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. എല്ലാ സാമൂഹ്യമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരവുമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ അമിതാഭ് ബച്ചൻ പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ഇതിഹാസ ചലച്ചിത്രകാരൻമാരായ ശത്രുഘ്‍നൻ സിൻഹ, ധര്‍മേന്ദ്ര, പ്രേം ചോപ്ര, ജീതേന്ദ്ര തുടങ്ങിയവര്‍ക്കൊപ്പമുള്ള അപൂര്‍വ ഫോട്ടോയാണ് അമിതാഭ് ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഫോട്ടോ ചര്‍ച്ചയാകുകയും ചെയ്‍തു. ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നാണ് ആരാധകരുടെ കമന്റ്. ഇത്തരം പഴയ അപൂര്‍വ ഫോട്ടോകള്‍ ഇതിനുമുമ്പും അമിതാഭ് ബച്ചൻ പങ്കുവെച്ചിട്ടുണ്ട്.
ചെഹ്‍രെയാണ് അമിതാഭ് ബച്ചന്റെ ചിത്രമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.
നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
