Asianet News MalayalamAsianet News Malayalam

വിജയ് സേതുപതിക്കെതിരെ ഭീഷണി: ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവിന് കോടതിയുടെ ശിക്ഷ

തമിഴ്നാട്ടിലെ മുന്‍കാല രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരെ വിജയ് സേതുപതി വിമര്‍ശിച്ചു എന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്. 

court orders fine of rs 4000 on  Indu Makkal Katchi  arjun sambat for  criminal intimidation to vijay sethupathi vvk
Author
First Published Aug 9, 2024, 10:10 AM IST | Last Updated Aug 9, 2024, 10:10 AM IST

ചെന്നൈ: 2021ൽ നടൻ വിജയ് സേതുപതിക്കെതിരെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റ ശ്രമം നടന്നിരുന്നു. ഒരാള്‍ വിജയ് സേതുപതിയെ പിന്നില്‍ നിന്നും ചവുട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിന്‍റെ  വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ബാംഗ്ലൂരില്‍ പൊലീസ് കേസൊന്നും എടുത്തിരുന്നില്ല. സംഭവത്തില്‍ വിജയ് സേതുപതി പരാതിയും ഉന്നയിച്ചിരുന്നില്ലെന്നും. ഒത്തുതീര്‍പ്പായെന്നുമുള്ള വിവരമാണ് പൊലീസ് പറഞ്ഞത്. 

തമിഴ്നാട്ടിലെ മുന്‍കാല രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരെ വിജയ് സേതുപതി വിമര്‍ശിച്ചു എന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്. ഇത് കൂടുതൽ വിവാദങ്ങൾക്ക് കാരണമായി. സംഭവത്തിന് പിന്നാലെ വിജയ് സേതുപതിയെ ചവിട്ടുന്നയാൾക്ക് 1001 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു മക്കൾ കച്ചി നേതാവ് അർജുൻ സമ്പത്ത് അന്ന് ട്വിറ്റ് ചെയ്തിരുന്നു. വിജയ് സേതുപതി മാപ്പ് പറയുന്നതുവരെ അയാളെ ചവുട്ടുന്നവരെ പിന്തുണയ്ക്കും എന്നും ഹിന്ദു മക്കൾ കച്ചി നേതാവ് പറഞ്ഞത്.

എന്നാല്‍ വിജയ് സേതുപതി ആരാധകരുടെ പരാതിയില്‍ കൊയമ്പത്തൂരില്‍ ഈ പോസ്റ്റിന്‍റെ പേരില്‍ കേസ് എടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രിമിനൽ ഭീഷണി എന്നതിനായിരുന്നു കേസ്. മൂന്ന് വര്‍ഷമായി നടന്ന വിചാരണയില്‍  ഇപ്പോള്‍ വിധി വന്നിരിക്കുകയാണ്. 

രണ്ടുവർഷത്തെ വിചാരണക്കൊടുവിൽ ഇന്നലെയാണ് കേസിൽ വിധി വന്നത്. കുറ്റം സമ്മതിച്ച അർജുൻ സമ്പത്തിന് കോടതി 4,000 രൂപ പിഴ ചുമത്തിയിരിക്കുകയാണ്. 

അതേ സമയം  നടനും ജാതി സംഘ നേതാവുമായി മഹാ ഗാന്ധിയാണ് വിജയ് സേതുപതിക്കെതിരെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റ ശ്രമം  നടത്തിയത്. വിമാനത്തില്‍ വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന ഇദ്ദേഹം. തമിഴ്നാട്ടിലെ മുന്‍കാല രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരുടെ സമാധിയില്‍ ഗുരു പൂജ ദിവസം പോയി പൂജ നടത്തിക്കൂടെ എന്ന് അഭ്യാര്‍ത്ഥിച്ചപ്പോള്‍ ആരുടെ ഗുരു എന്ന് ചോദിച്ചുവെന്നാണ് വിജയ് സേതുപതി പറഞ്ഞത് എന്നാണ് ഇയാള്‍ ആരോപിച്ചത്. 

ശത കോടി ബോളിവുഡ് പടങ്ങള്‍ തവിടുപൊടി, രായനും എത്തിയില്ല: കത്തിക്കയറി ഹോളിവുഡ് ചിത്രം, വിസ്മയ കളക്ഷന്‍ !

'സുമിയുടെ സുനിലിന്‍റെയും ഓണ്‍ലൈന്‍ പ്രണയം': പാലും പഴവും എത്തുന്നു, സെക്കന്‍റ് ലുക്ക്

Latest Videos
Follow Us:
Download App:
  • android
  • ios