ദിവ്യാ ഉണ്ണി, മിയ, രചന നാരായണന്‍ കുട്ടി, അഞ്ജു അരവിന്ദ് എന്നിവരാണ് കാത്തിടാം കേരളത്തെ എന്ന ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തില്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണ്‍ ആയിരിക്കെ കേരളവും പൊരുതുകയാണ്. സംസ്ഥാനത്തിന് പിന്തുണയുമായി ഒപ്പമുണ്ട് സിനിമാപ്രവര്‍ത്തകരും. ഇപ്പോള്‍ കൊവിഡിന് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി നൃത്തം ചെയ്ത് എത്തിയിരിക്കുകയാണ് മലയാളി നടിമാര്‍.
ദിവ്യാ ഉണ്ണി, മിയ, രചന നാരായണന്‍ കുട്ടി, അഞ്ജു അരവിന്ദ് എന്നിവരാണ് കാത്തിടാം കേരളത്തെ എന്ന ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചു. സഞ്ജയ് അമ്പലപ്പറമ്പത്ത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാദം മുരളിയുടേതാണ് സംഗീതം.
