കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപ നല്‍കി അജിത്ത്.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയുമുണ്ട്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായവുമായി എത്തിയിരിക്കുകയാണ് തല അജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അജിത്ത് 1.25 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയുമാണ് അജിത് നല്‍കിയിരിക്കുന്നത്. നേരത്തെ നയൻതാര 20 ലക്ഷം ഫെഫ്‍സിക്ക് നല്‍കിയിരുന്നു. ദിവസവേതനക്കാരെ സഹായിക്കാൻ താരങ്ങള്‍ മുന്നോട്ടുവരണമെന്ന് ഫെഫ്‍സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി അഭ്യര്‍ത്ഥിച്ചിരുന്നു. അജിത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.