നയൻതാരയ്‍ക്ക് പുറമെ, ഐശ്വര്യ രാജേഷും ദിവസ വേതനക്കാരെ സഹായിക്കാൻ രംഗത്ത് എത്തിയിട്ടുണ്ട്.

കൊവിഡ് 19നെതിരെയുള്ള പ്രതിരോധമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണായതോടെ ദിവസവേതനക്കാരുടെയടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലുമായി എന്ന കാര്യവുമുണ്ട്. സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുയാണ് നയൻതാരയും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ് സിനിമ മേഖലയില്‍ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്ക് ആണ് നയൻതാര സഹായം നല്‍കിയത്. 20 ലക്ഷം രൂപയാണ് നയൻതാര സഹായം നല്‍കിയത്. ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപയും നല്‍കി. ഫിലിം എംപ്ലോയിസ് ഫെർഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്ക് (ഫെഫ്‍സി) ആണ് ഇവര്‍ പണം കൈമാറിയത്. ദിവസവേതനക്കാരെ സഹായിക്കാൻ താരങ്ങള്‍ മുന്നോട്ടുവരണമെന്ന് ഫെഫ്‍സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി അഭ്യര്‍ത്ഥിച്ചിരുന്നു.