ബോണി കപൂറിന്റെയും മക്കളുടെയും കൊവിഡ് പരിശോധന ഫലം വന്നു. എല്ലാവരുടെയും കൊവിഡ് ഫലം നെഗറ്റീവ് ആണ്.

മക്കളുടെയും തന്റെയും കൊവിഡ് 19 ഫലം നെഗറ്റീവ് ആണ് എന്ന് ബോണി കപൂര്‍ തന്നെയാണ് അറിയിച്ചത്. വീട്ടുജോലിക്കാര്‍ കൊവിഡ് രോഗികളായതിനെ തുടര്‍ന്ന് കപൂറിനോടും മക്കളായ ജാൻവി കപൂറിനോടും ഖുശി കപൂറിനോടും ക്വാറന്റൈനില്‍ പോകാൻ പറഞ്ഞിരുന്നു.  14 ദിവസത്തെ വീട്ടുനിരീക്ഷണത്തില്‍ കഴിയാനായിരുന്നു ഇവരോട് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ കാലാവധി അവസാനിക്കുകയും കൊവിഡ് ഫലം നെഗറ്റീവാകുകയും ചെയ്‍തെന്നാണ് ബോണി കപൂര്‍ അറിയിച്ചിരിക്കുന്നത്. മുംബൈ പൊലീസിനും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബോണി കപൂര്‍ നന്ദിയും പറഞ്ഞു.